തുമ്പക്കുടത്തിന്റെ മാറിലെ പനിനീരിന്‍ തുമ്പിലായ് വിരിയുന്നു
ഓണ ഭംഗി
പാല മരത്തിന്റെ പൂവിതള്‍ തേന്‍ ഉണ്ണും പൂവാലി മൊഴിയുന്നു
ഓണപ്പാട്ട്
തൊടിയിലും പുലര്‍വേള തളിര്‍ നുള്ളും പാടത്തെ കിളികളും തുടരുന്നു
തൊടിയിലും പുലര്‍വേള തളിര്‍ നുള്ളും പാടത്തെ കിളികളും തുടരുന്നു
ഓണത്തല്ല്
ചിതറുന്ന ഹിമകണം ഉതിരുന്ന മാനത്ത് കതിരവന്‍ ഏന്തുന്നു
ഓണവില്ല്
പകലന്തിയോളം പറന്നു പൂ തേടിയ കരിവണ്ടൊരുക്കിയോ
ഓണക്കളം
പോന്മഞ്ഞള്‍ പൂശിയും തെളി മഞ്ഞില്‍ മുങ്ങിയും വിറവാര്‍ന്നു തുള്ളിയോ
ചിതറുന്ന ഹിമകണം ഉതിരുന്ന മാനത്ത് കതിരവന്‍ ഏന്തുന്നു
ഓണവില്ല്
പകലന്തിയോളം പറന്നു പൂ തേടിയ കരിവണ്ടൊരുക്കിയോ
ഓണക്കളം
പോന്മഞ്ഞള്‍ പൂശിയും തെളി മഞ്ഞില്‍ മുങ്ങിയും വിറവാര്‍ന്നു തുള്ളിയോ
ഓണത്തുമ്പി
കനിവുള്ള മേഘവും അലിവുള്ള ഭൂമിയും ഇഴചെര്‍ന്നോരുക്കുന്നു
ഓണസദ്യ
പഴകിയ മിഴിമുനയോരത്തായ് എന്‍ മനം നിറവാര്‍ന്നോഴുക്കുന്നു
ഓണസ്മൃതി
പഴകിയ മിഴിമുനയോരത്തായ് എന്‍ മനം നിറവാര്‍ന്നോഴുക്കുന്നു
ഓണസ്മൃതി
ഓണത്തിനു നമ്മള്‍ മനുഷ്യര്‍ ഒരു പങ്കാളി മാത്രം . നമ്മള്‍ ഇല്ലെങ്കിലും ഓണം ഉണ്ട് . അടുത്ത ഓണം "പ്രകൃതി" ക്കൊപ്പം .
ഓണവും വിഷുവുമൊന്നുമില്ലെങ്കിലും അപ്പോഴും നമ്മളിവിടെത്തന്നെയൊക്കെ ഉണ്ടാകും.
ReplyDelete