കാര്യം എന്റെ തോളിന്റെ അത്ര വലിപ്പമേ അവനു ഉണ്ടായിരുന്നെകിലും അവനെ മറ്റു കുട്ടികളില്‍ നിന്ന് വ്യത്യസ്തനാക്കുന്ന ചില ശീലങ്ങള്‍ അവനു കുട്ടികളുടെ ഇടയിലെ മാര്‍ക്കറ്റ് വാല്യൂ കുത്തനെ കൂട്ടുവാന്‍ ഇടയാക്കി . അതിലൊന്നാണ് പ്രാണി കയറ്റുമതി സര്‍വീസ് . പല സ്ഥലത്ത് നിന്നും പിടിക്കുന്ന അധികം ചട(മൊട) റോള്‍ കാണിക്കാത്ത പച്ച കുതിര , പാറ്റ , കരണ്ടു പോകുമ്പോള്‍ മെഴുകുതിരിയില്‍ തീക്കളി നടത്താന്‍ വരുന്ന കറുത്ത വണ്ട് , പലപ്പോഴും ടുബിന്റെ താഴെ കാണപ്പെടുന്ന നിരുപദ്രവകാരി ആയ ചെറിയ എട്ടുകാലി, ഇതിലേതെങ്കിലും ജീവികളെ ജന്മനാ കിട്ടിയ കഴിവ് കൊണ്ട് ഇരുന്നും കിടന്നും വേണമെങ്കില്‍ മരം കേറിയും പിടിച്ച് ഒരു കാലി തീപ്പെട്ടി കൂടില്‍ ആക്കി ചിറ്റിലഞ്ചേരി , വിതനശ്ശേരി , അയിലൂര്‍ തുടങ്ങിയ അയല്‍ ദേശങ്ങളില്‍ കൊണ്ട് പോയി തുറന്നു വിടുക എന്ന വിശാല വീക്ഷണവും വ്യത്യസ്ഥവും ആയ ഹോബി അവനു എങ്ങനെ കിട്ടി എന്ന് ഞങ്ങള്‍ പലപ്പോഴും ചിന്തിക്കാതിരുന്നില്ല.
ഉണ്ണികൃഷ്ണന്റെ കെണിയില്‍ അകപ്പെട്ടു കഴിയുമ്പോള്‍ ,താന്‍ പടം ആയി എന്ന് വിശ്വസിച്ചു തീപ്പെട്ടി ശവപ്പെട്ടിയില്‍ കയറുന്ന പ്രാണികള്‍ ഒരു സര്‍പ്രൈസ് നല്‍കി കൊണ്ട് ഉണ്ണികൃഷ്ണന്‍ തുറന്നു വിടുമ്പോള്‍ " ഇതെവിടുന്ന വന്നെ " എന്ന് വിയറ്റ്നാം കോളനി യില്‍ ഇന്നസെന്റ് നോക്കുന്ന പോലെ ഒരു നോട്ടം നോക്കി വീണ്ടും നെമ്മാറ യ്ക്കുള്ള വഴി തപ്പുകയോ ? അവിടെ തന്നെ ഒരു ചിന്ന വീട് സെറ്റപ്പ് ആക്കുകയോ ആയിരുന്നു പതിവ്. ഇതൊക്കെ ആണെങ്കിലും " എന്നെ കൊണ്ട് ഇതൊക്കെയേ ചെയ്യാന്‍ കഴിയൂ " എന്ന റോളില്‍ നിന്ന ഉണ്ണികൃഷ്ണന്‍ തന്റെ പ്രാണി കടത്ത് നിര്ബോധം തുടര്‍ന്ന് കൊണ്ടിരുന്നു
അങ്ങനെ ഇരിക്കെ ഒരു വിഷുക്കാലം , രാവിലെ അമ്മ തന്ന ഏഴ് ഇഡ്ഡലി യും സാമ്പാറും ചട്നിയും .. കൂടെ നെമ്മാറ വേലയ്ക്കു വറുത്ത നല്ല കായുപ്പെരിയും കഴിച്ചു ഇനി എന്ത് ചെയ്യും എന്ന ചിന്തയോടെ ഒന്ന് വീട്ടിനു പുറത്തിറങ്ങിയതായിരുന്നു ഞാന്‍ . അപ്പോഴാണ് നമ്മുടെ ഉണ്ണികൃഷ്ണന്‍ അവന്റെ വീട്ടിനു മുന്നിലെ കനാലിന്റെ ഓരത്ത് കുത്തി ഇരുന്ന് , കെട്ടിക്കാന്‍ പ്രായമുള്ള ഒരു ഒന്നന്നര മുഴുപ്പുള്ള പാറ്റയെ പിടിച്ച് തീപ്പെട്ടി കൂടില്‍ കയറ്റുന്നു . " ഇന്ന് ഞാന്‍ വല്ലങ്ങിക്ക് പോണു ഡാ അവിടെ 100 ഓലപ്പടക്കം 2 രൂപയ്ക്ക് കിട്ടും , നല്ല അമരം .. കതന പൊട്ടുന്ന സൌണ്ടാ ... നീ വരുണുവോ " എന്ന അവന്റെ ചോദ്യത്തിന് എന്തായാലും ഇനി ഒരു രണ്ടു രണ്ടര മണിക്കൂര്‍ കഴിയാതെ വിശക്കില്ല എന്ന് കണക്കു കൂട്ടിയ ഞാന്‍ അവന്റെ കൂടെ വല്ലങ്ങിക്ക് പോകാന്‍ തീര്‍മാനിച്ചു
പോകുന്ന വഴിയില്‍ ഞങ്ങളെ 5 ആം തരം വരെ പഠിപ്പിച്ച കുമാരന്‍ മാഷ് വഴിയില്‍ പിടിച്ചു നിര്‍ത്തി ഗുരു ഭക്തി പ്രകടം ആക്കാന്‍ ഞങ്ങള്‍ക്ക് ഒരു അവസരം തന്നു . ഒരു 5 രൂപ കയില്‍ വച്ച് തന്നിട്ട് , വരുന്ന വഴിക്ക് 1 പാക്കറ്റ് സിസര്‍ ചാംസ് .. ആ മമ്മതിന്റെ കടയില്‍ നിന്ന് . ഞങ്ങളുടെ വിദ്യാഭ്യാസത്തിലും കഴിവിലും നല്ല വിശ്വാസം ഉള്ളത് കൊണ്ട് തന്റെ ബ്രാന്റ് ഉറപ്പാക്കാനായി ഒരു കാലി പാക്കറ്റ് ഉം തന്നു വിട്ടു
നടക്കുന്നതിനിടയ്ക്ക് ഉണ്ണികൃഷ്ണന്‍ തന്റെ ഹോബിയെ ക്കുറിച്ച് വാചാലന്‍ ആയി . നമ്മള്‍ പല പല നാടുകള്‍ കാണുന്നത് പോലെ പ്രാണികള്‍ക്കും ആഗ്രഹം ഉണ്ടാവും എന്നും .. അതിനായി കാത്തു കഴിയുന്ന പ്രാണികള്‍ക്കു തന്നെ കൊണ്ട് ആവുന്ന വിധം സഹായിക്കുന്നു എന്നും മറ്റും പറഞ്ഞു നടന്ന ഉണ്ണികൃഷ്ണന്‍ ലക്ഷ്മി തിയേറ്റര്‍ വളവു കഴിഞ്ഞപ്പോ പെട്ടെന്ന് ഒന്ന് നിന്നു .. അവന്‍ ചെയ്യുന്ന സല്‍കര്‍മ്മത്തിന്റെ മൂല്യം ഓര്‍ത്ത് വാപൊളിച്ചു നടന്ന ഞാന്‍ പെട്ടെന്ന് അവനെ നിര്‍ത്തിയ പ്രേരക ശക്തിയെ ഒന്ന് നോക്കി. തൊട്ടു മുന്‍പില്‍, ഷാപ്പ് വിട്ട്ടാല്‍ കള്ള് ചെത്ത്..കള്ള് ചെത്ത് വിട്ടാല്‍ ഷാപ്പ് എന്ന രീതിയില്‍ വളരേ മാന്യമായി ജീവിതം നയിച്ചിരുന്ന അവന്റെ അച്ഛന്‍ വേലായുധേട്ടന്‍ തന്റെ സ്വത സിദ്ധമായ "കൃഷ്ണന്‍ കുട്ടി നായര്‍" സ്റ്റൈലില്‍ നടന്നു വരുന്നു.
"എങ്ങോട്ട് പോണു" " എന്തിനു പോണു" "പൈസ എവിടുന്നു കിട്ടി" എന്നതിനൊന്നും വ്യക്തമായ ഉത്തരം നല്‍കാത്ത ഉണ്ണികൃഷ്ണന് എന്ത് ശിക്ഷ വിധിക്കും എന്ന ചിന്ത കുഴപ്പത്തില്‍ ഇരുന്ന വേലായുധേട്ടന്‍ അപ്പോഴാണ് കീശയില്‍ മുഴച്ചു നില്‍ക്കുന്ന പൊട്ടിച്ച സിസര്‍ ചാംസ് കൂടും , രണ്ടു കിളികളുടെ ചിത്രം ഉള്ള തീപ്പെട്ടി കൂടും കണ്ടത് . ഒരു നിമിഷം കൊണ്ട് നാഗവല്ലിയുടെ പുരുഷ സ്വരൂപം ആയ വേലായുധേട്ടന്‍ ഒരു അലര്‍ച്ച ആയിരുന്നു. ഒരു നിമിഷം ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും ഒന്നും പിടി കിട്ടിയില്ല .. " ഡാ നീ ആയോ ? നീ ആയോഡാ ഇതിനൊക്കെ " എന്നൊക്കെ കേട്ടപ്പോള്‍ എന്റെ സംശയം തെറ്റിയില്ല .വേലായുധേട്ടന്‍ മകനെ സിസര്‍ വലി ശീലം തുടങ്ങി എന്ന് സംശയിച്ചിരിക്കുന്നു . ഉണ്ണികൃഷ്ണന്‍ എന്തെങ്കിലും പറയാന്‍ ഒരുങ്ങും മുന്‍പേ അവന്റെ പോക്കറ്റില്‍ കയ്യിട്ടു തീപ്പെട്ടിയും സിസറും കൈക്കലാക്കി ക്ലൈമാക്സ് പൂര്‍ത്തിയാക്കാന്‍ റെഡി ആയി നിന്ന വേലായുധേട്ടനെ കണ്ടതോടെ ഇനി അവിടെ നിന്നാല്‍ ശരിയാകില്ല എന്ന് തലച്ചോറില്‍ നിന്നു സന്ദേശം കിട്ടിയ ഉണ്ണികൃഷ്ണന്‍ അവിടുന്ന് . ഇന്‍ ഹരിഹര്‍ നഗറില്‍ മുകേഷ് ഓടുന്നത് പോലെ ഒറ്റ ഓട്ടം ഓടി . പിറകെ ഞാനും . രണ്ടു പേരും പാടത്തിന്റെ വരമ്പത്തുകൂടെ ഓടി അവിടെ പുതുതായി ഉയരുന്ന കെട്ടിടത്തിന്റെ പിന്നില്‍ ഒളിച്ചിരുന്നു .
പിടിവലിയില്‍ താഴെ വീണ തോര്‍ത്ത് എടുത്ത് തലയില്‍ കെട്ടി വേലായുധേട്ടന്‍ നേരെ അടുത്തുള്ള മമ്മതിന്റെ പെട്ടിക്കട ലക്‌ഷ്യം ആക്കി നീങ്ങി. അവിടുന്ന് ഒരു പാക്കറ്റ് കാജ ബീഡി വാങ്ങി . സീന്‍ അങ്ങനെ പോകുന്നത് കണ്ടപ്പോള്‍ എന്റെ മനസ്സില്‍ ഇനി നടക്കാന്‍ പോകുന്ന ആന്റി ക്ലൈമാക്സ് നെ ക്കുറിച്ച് ഒരു മിന്നായം മിന്നി എന്നത് നേര്
മമ്മതിനോട് വിശേഷം പറഞ്ഞു വേലായുധേട്ടന്‍ ബീഡി ചുണ്ടില്‍ വച്ച് തീപ്പെട്ടി തുറന്നു കൈ ഇട്ടതും " ശ്‌ുു " എന്ന ശബ്ദത്തോടെ പാറ്റ പുറത്തു ചാടിയതും ഒരുമിച്ചായിരുന്നു . തികച്ചും അപ്രതീക്ഷിതമായ ആ പ്രതിഭാസത്തില്‍ പകച്ചു നിലത്തു ഇരുന്നു പോയ വേലായുധേട്ടനെ മമ്മതും വേറെ നാട്ടുകാരും എല്ലാരും കൂടെ ചേര്‍ന്ന് ഒരു സോഡാ കുടിപ്പിച്ചു. എന്ത് പറ്റി, എന്താ സംഭവം എന്നിങ്ങനെ യുള്ള കാഷ്വല്‍ ചോദ്യങ്ങള്‍ എല്ലാരും അങ്ങോട്ടും തിരിച്ചും ചോദിച്ചു . അപ്പോള്‍ അത് വഴി പോയ ഫൈവ് സ്റ്റാര്‍ ബസ് ഒന്ന് സ്ലോ ആക്കി അതിലുള്ള ആബാല വൃദ്ധം ജനങ്ങള്‍ പുറത്തേയ്ക്ക് ഒരു ലുക്ക് കൊടുത്തു . ബസ്സിന്റെ മറ്റേ സൈഡില്‍ ഇരിക്കുന്നവര്‍ ഈ നോക്കുന്നവരോടു എന്താ കാര്യം എന്ന് ആംഗ്യ ഭാഷയില്‍ ചോദിച്ചു . എന്താ കാര്യം എന്ന് ആര്‍ക്കും മനസ്സിലായില്ല . പക്ഷെ വേലായുധന് നന്നായി മനസ്സിലായിരുന്നു .
അന്ന് രാത്രി വേലായുധന്‍ പതിവ് തെറ്റിച്ചു ഉണ്ണികൃഷ്ണന്റെ വീടിലെത്തി . അവന്റെ നാട് കടത്തല്‍ ഹോബി കാരണം വിരഹിണികളായ എല്ലാ പാറ്റ , പച്ചക്കാള , എട്ടുകാലി തരുണി മണികളുടെയും . അമ്മ നഷ്ടപ്പെട്ട പിഞ്ചു പൈതലുകള്ടേയും പ്രാക്ക് ഉണ്ണികൃഷ്ണനില്‍ വേലായുധന്‍ മുഖേന അടിയുടെ രൂപത്തില്‍ വര്‍ഷിക്കപ്പെട്ടു . ലുണാര്‍ ചെരുപ്പ് കൊണ്ട് അടിച്ചു കൊന്ന പാറ്റയെ പോലെ ആയ അവന്റെ പിറ്റേന്നത്തെ മുഖഭാവം കണ്ട് നെന്മാറയിലെ സകല പ്രാണി വര്‍ഗ്ഗവും ആ ദിനം " വിജയ് ദിവസ് " എന്ന പേരില്‍ കൊണ്ടാടാന്‍ തീരമാനിച്ചു കാണണം
Nice memories do well
ReplyDeleteall the best
vannittu enganeya commentathe pokunnathu.
ReplyDeletedhe kedakunu dum tte tamar patar
Thanks Sree,paavam
ReplyDeleteനല്ല ഓര്‍മ്മകള്‍.....തുടരുക...
ReplyDeleteഇനിയും വരാട്ടോ...
ഹഹ... വളരെ നന്നായിട്ടുണ്ട്.
ReplyDeleteഇതിൽ പറഞ്ഞ കുറേ കാര്യങ്ങൾ എന്നില്ലും എന്റെ കുട്ടിക്കാലത്തിന്റെ നല്ല ഓർമ്മകളെ തൊട്ടുണർത്തി എന്ന് പറയാതെ വയ്യ.
മുടങ്ങാതെ എഴുതൂ.
Great writing !!! enjoyed
ReplyDeleteഅമര്‍ചിത്രകഥ വായിചുനടന്ന കുട്ടിക്കാലം ഓര്‍മ്മിപ്പിചതിന്,
ReplyDelete90കളുടെ അവസാനവര്‍ഷങ്ങളില്‍ ജോലിചെയ്ത നെന്‍മ്മാറ, ചേരാമംഗലം, കുനിശ്ശേരിയിലെ നല്ല ജീവിതാനുഭവങ്ങള്‍ ഓര്‍ക്കനിടവരുത്തിയതിന് നന്ദി.....
നന്നായിരിക്കുന്നു......
നല്ല പോസ്റ്റ്
ReplyDelete:0)
ReplyDeleteകണ്ണനുണ്ണി , ഹരി മേനോന്‍ , ക്യാപ്റ്റന്‍ : നന്ദി :)
ReplyDeleteആര്‍ദ്ര : നെന്മാറയില്‍ എവിടെയാ ജോലി ചെയ്തിരുന്നത് ? നന്ദി :)
കുഞ്ഞായി , ഗന്ധര്‍വന്‍ : നന്ദി :)
super sreehari..really njoyed this one!!
ReplyDeleteCame across your blog by chance..
ReplyDeleteBasheerisnte oru cherukadha vaayicha feel...:)
keep writing.
regards
vishnu..
ശ്രീ ഹരി ചേട്ടാ.. ഞാന്‍ റൌഫ് ..aanaanekil join cheyyeda...enna communityil ninnanu,....
ReplyDeleteithu kalkkeettund...njan ithu communityil onnu post cheythittunde..onnum thonnaruthu...........
This comment has been removed by the author.
ReplyDeleteചേട്ടനെ ഞാന്‍ contact ചെയ്യാന്‍ ഒരുപാട് ശ്രമിച്ചു ...ബട്ട് മെയില്‍ ഐഡി കിട്ടിയില്ല. ചേട്ടന്റെ കമ്മ്യൂണിറ്റി ഉഗ്രന്‍.. ബട്ട് ഒരു പ്രോബ്ലം ....ഒരൊറ്റ moderater പോലും ആക്റ്റീവ് അല്ല...ചേട്ടന്‍ കമ്മ്യൂണിറ്റി ഒന്ന് വിസിറ്റ് ചെയ്യണം ..എന്നെ moderater ആക്കാമോ..? membersinte സപ്പോര്‍ട്ട് ഉണ്ട്. അവിടെ ഒരു active moderater അത്യാവശ്യമാണ്...so please give a chance to me...
ReplyDeletechettan community onnu visit cheyyanam..plzzzz appol entha kaaryamennu chettanu manassilaavum...
my name is rouf bin omer.
ReplyDeleteemail id mohdrouf@gmail.com
Good Post .. Nice to read ..
ReplyDeletevalare nanayittund.njngalku nanay ishtapettu.
ReplyDelete